കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്യൂഡൽ മാടമ്പിയെപ്പോലെ പെരുമാറുന്നുവെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ ടി എം തോമസ് ഐസക്. ഭാഷയും രീതിയും മാന്യമല്ല, ഈ രീതി കേരളത്തിൽ നടക്കില്ല.വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് രണ്ട് മാധ്യമങ്ങളെ വിലക്കിയതിനെതിരെയും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കാൻ ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ല. അഭിപ്രായ വ്യത്യാസങ്ങൾ രാഷ്ട്രീയ വ്യത്യാസങ്ങളുടെ ഭാഗമാണ്. അത് റിപ്പോർട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് മാധ്യമങ്ങൾക്ക് വേണ്ടത് എന്നും തോമസ് ഐസക് പറഞ്ഞു.