pinarayi 1

സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടുന്നുവെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ  സാമൂഹ്യ വിപത്ത്   ഗൗരവത്തോടെ കാണുന്നു. ലഹരി ഉപയോഗം വർധിക്കുന്നതിനെതിരേ നാടാകെ ഒന്നാകെ അണിനിരന്ന് പ്രതിരോധിക്കണം. ലക്കു കെട്ട ഉപഭോഗം വ്യക്തികളെയും സമൂഹത്തെയും ഒരുപോലെ ബാധിക്കുന്നുണ്ട്. ലഹരിയെ പിൻപറ്റി ക്രിമിനൽ പ്രവർത്തനവും നടക്കുന്നു.  യുവജനങ്ങളിലാണ് ലഹരി ഉപയോഗം കൂടുതൽ.   മാരക വിഷവസ്തു സങ്കലനം ലഹരിക്കായി ഉപയോഗിക്കുന്ന പ്രവണതയും വര്‍ധിച്ചു. സർക്കാർ തലത്തില്‍  നിയമം നടപ്പാക്കാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ആലുവ പെരുമ്പാവൂര്‍ റോഡിന്‍റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഒരാൾ റോഡിലെ കുഴിയിൽ വീണ് മരിക്കുന്ന സംഭവം ഞെട്ടിച്ചു  എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. റോഡ് തകർച്ചയെക്കുറിച്ചുള്ള എറണാകുളം  കളക്ടറുടെ റിപ്പോർട്ട് എവിടെ എന്ന് കോടതി ചോദിച്ചു. ഈ റോഡിന്‍റെ  ചുമതല ഏത് എഞ്ചിനിയർക്ക് ആയിരുന്നു എന്ന് കോടതി. വകുപ്പ് എൻജിനീയർക്ക് റോഡിലെ കുഴികണ്ടാൽ അടയ്ക്കാനുള്ള ചുമതലയുണ്ടെന്നും കോടതി പറഞ്ഞു.

സംസ്ഥാനത്തെ തെരുവുനായ ശല്ല്യം രൂക്ഷമായ പശ്ചാത്തലത്തിൽ  ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ് നടത്തി. തെരുവ് നായ കടിച്ചാൽ സർക്കാർ സൗജന്യ ചികിത്സ നൽകണം എന്ന് കോടതി പറഞ്ഞു. എന്നാൽ ഇതിനെക്കുറിച്ച് ഡി ജി പി സർക്കുലർ ഇറക്കിയെന്നും  ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ സമരം ചെയ്യുന്ന ആരും അഞ്ചാം  തിയതി ശമ്പളം വാങ്ങില്ലെന്ന് മന്ത്രി ആൻ്റണി രാജു. ഒന്നാം തീയതി മുതൽ സമരം നടത്തുമെന്ന് സംഘടന ടിഡിഎഫ് നോട്ടീസ് നൽകിയിട്ടുണ്ട്. സിംഗിൾ ഡ്യൂട്ടി സിസ്റ്റത്തിനെതിരെ ടിഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന സമരം അംഗീകരിക്കാനാവില്ലെന്ന് ആന്‍റണി രാജു പറഞ്ഞു.  സിംഗിൾ ഡ്യൂട്ടി സിസ്റ്റം എന്നത് യൂണിയനുകൾ നേരത്തെ അംഗീകരിച്ചതാണ്. അതിൽ നിന്നും ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊച്ചിയിൽ മഴപെയ്താൽ വെള്ളം കയറും അല്ലെങ്കിൽ പട്ടി കടിക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന്  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കൊച്ചി കോർപ്പറേഷൻ വെള്ളക്കെട്ട് പ്രശ്നം ലാഘവത്തോടെയാണ് കാണുന്നത്. കൊച്ചിയിലെ ഡ്രൈനേജുകൾ നിശ്ചിത ഇടവേളകളിൽ വൃത്തിയാക്കണം.  24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനമായി കോർപ്പറേഷൻ മാറണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. വിഷയം ഈ മാസം 29 ന് കോടതി വീണ്ടും പരിഗണിക്കും.

അദാനി ഗ്രൂപ്പിന്റെ ചെയർപേഴ്‌സണും ഇന്ത്യൻ ശതകോടീശ്വരനുമായ ഗൗതം അദാനി ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്ന്  ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി. ഫോർബ്‌സിന്റെ തത്സമയ ഡാറ്റ പ്രകാരം 273.5 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായി തുടരുന്ന ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന് തൊട്ടു പിറകിലാണ് അദാനി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *