ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ സീരീസ് ‘കേരള ക്രൈം ഫയല്‍സ്-ഷിജു പാറയില്‍ വീട് നീണ്ടകര ‘ സ്ട്രീമിംഗ് ആരംഭിക്കുന്നു. ജൂണ്‍ 23നാണ് സ്ട്രീമിംഗ് തുടങ്ങുക. വളരെ പുതുമയാര്‍ന്നതും നൂതനവുമായ കാഴ്ചാനുഭവം പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്കുന്ന വെബ് സീരീസ് ഒരു ക്രൈം ത്രില്ലറാണ്. ലാലും അജു വര്‍ഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങി ഒന്നിലധികം ഭാഷകളില്‍ സീരീസ് ലഭ്യമാകും. ഒരു സാധാരണ ഫീച്ചര്‍ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായി, വെബ് സീരിസ് നല്കുന്ന അധിക സമയം കഥയെ സമഗ്രമായും ആകര്‍ഷകമായും അവതരിപ്പിക്കാനുള്ള കഴിവ് സമ്മാനിച്ചു എന്നാണ് സംവിധായകന് അഹമ്മദ് ഖബീര്‍ പറയുന്നത്. കേരളത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെങ്കിലും, ‘കേരള ക്രൈം’ ഫയലുകളുടെ നിര്‍മ്മാണവും കഥപറച്ചിലും ഇന്ത്യയിലെ ജനപ്രിയ വെബ് സീരീസുകള്‍ക്ക് തുല്യമാണ്. ഹെഷാം അബ്ദുള്‍ വഹാബാണ് സംഗീതം.