അടുത്ത സാമ്പത്തികവർഷത്തേക്കുള്ള കേരള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും.
പേപപ്പർ രഹിത ബജററാണ്. ബജറ്റ് വിവരങ്ങളും രേഖകളും ലഭ്യമാകാൻ കേരള ബജറ്റ് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. എത്ര ബുദ്ധിമുട്ടിയാലും സാധാരണക്കാർക്കുള്ള ക്ഷേമ പെൻഷൻ മുടക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു പിന്നാലെ നികുതിഭാരം കൂടി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ.
ഭൂമിയുടെ ന്യായവില, ഭൂനികുതി, ഫീസുകൾ, പിഴത്തുക, മോട്ടോർ വാഹനനികുതി തുടങ്ങിയവ വർധിക്കുമെന്നും
വിനോദ നികുതിയും പരസ്യനികുതിയും കൂട്ടിയേക്കുമെന്നും കരുതുന്നു. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ടെന്നും, ചെലവ് ചുരുക്കാൻ നിർദ്ദേശങ്ങളുണ്ടാകുമെന്നും അധികഭാരം അടിച്ചേൽപ്പിക്കുന്നത് ഇടത് നയമല്ലെന്നുo ധനമന്ത്രി പറഞ്ഞു.
പ്രതീക്ഷയോടെ കേരള ബജറ്റ്
