രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മാണ കമ്പനിയായ കാവസാക്കി തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിളായ ഡബ്‌ളിയു 175 അര്‍ബന്‍ റെട്രോയുടെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതുതായി പുറത്തിറക്കിയ മോട്ടോര്‍സൈക്കിള്‍ റെട്രോ-ക്ലാസിക് രൂപത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഡബ്‌ളിയു 175 നെ അപേക്ഷിച്ച് കമ്പനി ഇതിന് 12,000 രൂപ കുറവാണ്. സെമി-ഡബിള്‍ ക്രാഡില്‍ ഫ്രെയിം അടിസ്ഥാനമാക്കിയാണ് ഈ ബൈക്ക് എത്തുന്നത്. ഈ ബൈക്കില്‍ കമ്പനി ചില പുതിയ അപ്ഡേറ്റുകള്‍ നടത്തിയിട്ടുണ്ട്. കവാസാക്കി ഡബ്‌ളിയു 175 സ്ട്രീറ്റ് ബൈക്കില്‍ അലോയ് വീലുകളും ട്യൂബ് ലെസ് ടയറുകളും ഉണ്ട്. കവാസാക്കിയുടെ ഈ ബൈക്ക് ഇന്ത്യന്‍ ബൈക്ക് വീക്കില്‍ 2023ല്‍ ലോഞ്ച് ചെയ്തിരുന്നു. 13 ബിഎച്ച്പി കരുത്തും 13.2 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 177 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കവാസാക്കിയുടെ പുതുതായി പുറത്തിറക്കിയ ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ അഞ്ച് സ്പീഡ് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. അതേ സമയം 12 ലിറ്ററിന്റെ ഇന്ധനടാങ്കാണ് ബൈക്കിനുള്ളത്. 1.35 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഈ മാസം മുതല്‍ ഈ മോഡലിന്റെ വിതരണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. കളര്‍ ഓപ്ഷനുകളില്‍, കാന്‍ഡി ആന്‍ഡ്രോയിഡ് ഗ്രീന്‍, മെറ്റാലിക് മൂണ്‍ ഡസ്റ്റ് ഗ്രേ നിറങ്ങളിലാണ് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്.