ജാപ്പനീസ് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി നിഞ്ച 500 ന്റെ പുതുക്കിയ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. നിലവിലുള്ള മോട്ടോര്‍സൈക്കിളിനേക്കാള്‍ 5,000 രൂപ കൂടുതലാണ് ഇതിന്. 5.29 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് 2025 കാവസാക്കി നിഞ്ച 500 ഇന്ത്യയില്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ബൈക്കിന് 451 സിസി, പാരലല്‍-ട്വിന്‍ എഞ്ചിന് കരുത്തേകുന്നു. ഈ എഞ്ചിന് പരമാവധി 44.77 ബിഎച്പി കരുത്തും 42.6 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ബൈക്കിന്റെ എഞ്ചിന് 6 സ്പീഡ് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബോഡി വര്‍ക്കിന് കീഴില്‍ ഒരു സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം ബൈക്കിലുണ്ട്. അതില്‍ ടെലിസ്കോപ്പിക് ഫോര്‍ക്കും പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കും സജ്ജീകരിച്ചിരിക്കുന്നു.