ജോര്‍ജ് പുല്ലാട്ടിന്റെ 29 ഓര്‍മ്മക്കുറിപ്പുകളുടെ ഈ സമാഹാരം നമ്മെ പിടിച്ചിരുത്തി താളുകള്‍ മറിപ്പിക്കുന്ന വായനാനുഭവമാണ് ഒഴുക്കും ഒതുക്കവുമുള്ള ഭാഷയില്‍ അദ്ദേഹം അവതരി വിക്കുന്ന ഈ ജീവിതസ്മരണകള്‍ ഫലത്തില്‍ ഒന്നാംതരം ചെറുകഥകളാണ്. കഥാകഥനത്തിന്റെ ആഖ്യാനചാതുര്യവും ശില്പഭംഗിയും ഓരോ കുറിപ്പിലും നിറഞ്ഞുനില്‍ക്കുന്നു. നിരീക്ഷണ പാടവത്തോടെയും നര്‍മ്മബോധത്തോടെയും സഹാനുഭൂതിയോടെയും ജോര്‍ജ് അണിനിരത്തുന്ന വ്യക്തികളും അനുഭവങ്ങളും ഓര്‍മ്മ യില്‍നിന്ന് എളുപ്പത്തില്‍ മാഞ്ഞുപോകുന്ന യല്ല. അവ ഒന്നുചേര്‍ന്നു മലയാളത്തിന് സമ്മാനിക്കുന്നത് ആത്മകഥാരചനയ്ക്ക് അതീവ ആസ്വാദ്യമായ മറ്റൊരു മുഖച്ഛായയാണ്. ‘കത്തിയുമായി ഒരു റഷ്യന്‍ സുന്ദരി’. ഡിസി ബുക്‌സ്. വില 247 രൂപ.