ബിജു മേനോനും മേതില്‍ ദേവികയും ഒന്നിച്ച ‘കഥ ഇന്നുവരെ’ ചിത്രം ഒ.ടി.ടിയിലേക്ക്. സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലെത്തിയ ചിത്രം ഡിസംബര്‍ 13ന് മനോരമ മാക്സില്‍ സ്ട്രീമിങ് ആരംഭിക്കും. മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. സാക്നിക് വെബ്സൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 1.03 കോടി രൂപ മാത്രമാണ് സിനിമയ്ക്ക് ആകെ ലഭിച്ച കളക്ഷന്‍. 2018ല്‍ പുറത്തിറങ്ങിയ കെയര്‍ ഓഫ് കഞ്ചരപാലം എന്ന കന്നഡ ചിത്രത്തിന്റെ റീമേക്ക് ആയാണ് കഥ ഇന്നുവരെ എത്തിയത്. ചിത്രത്തിന്റെ തമിഴ് റീമേക്ക് 2021ല്‍ പുറത്തിറങ്ങിയിരുന്നു. നിഖില വിമല്‍, അനുശ്രീ, അനു മോഹന്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.