പ്രണയത്തിലെ ആത്മീയത വികാരങ്ങള്‍ക്കും ശാരീരികാകര്‍ഷണത്തിനും അപ്പുറമാണ്. ആത്മീയതയുമായി സന്നിവേശിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥ സ്‌നേഹം സ്വയം തിരിച്ചറിയാനുള്ള പാതയായി മാറുന്നു. അത് ക്ഷമ, അനുകമ്പ, നിരുപാധികമായ സ്വീകാര്യത എന്നിവ പഠിപ്പിക്കുന്നു. മറ്റൊരാളിലാണ് തന്റെ പരിപൂര്‍ണ്ണത എന്ന ചിന്തവിട്ടുയരാന്‍ പ്രാപ്തരാക്കുന്നു. അത്തരത്തില്‍ പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്കുയര്‍ന്ന, സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞ സ്ത്രീകളുടെ കഥയാണിത്. ജാതിയോ മതമോ വര്‍ഗ്ഗമോ തൊട്ടുതീണ്ടാത്ത പ്രണയകഥ. മനുഷ്യര്‍ക്കിടയിലുള്ള ഏറ്റവും തീവ്രമായ വികാരത്തിന്റെ ആവിഷ്‌കാരം. കറുപ്പിനും വെളുപ്പിനുമിടയില്‍ നിലകൊള്ളേണ്ടി വന്ന സ്ത്രീകള്‍ അവരുടെ ജീവിതകഥകളാല്‍ ഒന്നിക്കുന്നിടം. ‘കറുപ്പിനും വെളുപ്പിനുമിടയില്‍’. നീന ആറ്റിങ്ങല്‍. ഡിസി ബുക്‌സ്. വില 209 രൂപ.