മൂന്നുഭാഗങ്ങളിലായി 25 കവിതകള്‍. ഒന്നാം ഭാഗമായ ജ്ഞാനത്തില്‍ ബുദ്ധന്‍, യേശുക്രിസ്തു, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു എന്നിവരെക്കുറിച്ചും രണ്ടാം ഭാഗമായ വ്യോമത്തില്‍ അയ്യന്‍കാളി, കുമാരനാശാന്‍, വൈലോപ്പിള്ളി, കാവാലം, അക്കിത്തം, ഒ.എന്‍.വി, സുഗതകുമാരി തുടങ്ങിയ 17 മഹത്തുക്കളെക്കുറിച്ചും മൂന്നാം ഭാഗമായ ഭൗമത്തില്‍ ഏഴാച്ചേരി, വി. മധുസൂദനന്‍ നായര്‍, ചുള്ളിക്കാട്, പാര്‍വതി ബാവുള്‍ എന്നിവരെക്കുറിച്ചും എഴുതിയിരിക്കുന്നു. കെ.സച്ചിദാനന്ദന്റെ പ്രവേശിക. ബ്രിജേഷ് മാമ്പഴക്കരയുടെ മനോഹരമായ ചിത്രങ്ങള്‍. ‘കരയാത്ത കടല്‍’. എന്‍ എസ് സുമേഷ് കൃഷ്ണന്‍. ഡിസി ബുക്‌സ്. വില 104 രൂപ.