എം എൽ എ പി വി അൻവറിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇടത് സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖ്. പി ശശി ധിക്കാരിയും അഹങ്കാരിയുമാണെന്നും പദവിയുപയോഗിച്ച് ഉദ്യോഗസ്ഥരുടെ കൊള്ളയ്ക്കും കൊലയ്ക്കും പി ശശി സംരക്ഷണം നല്‍കുകയാണെന്നും, പാര്‍ട്ടിക്കാര്‍ക്കല്ല കള്ളന്മാര്ക്കും കൊള്ളക്കാര്‍ക്കുമാണ് ശശി പരിഗണന നൽകുന്നതെന്നും റസാഖ് പ്രതികരിച്ചു.