മെക് സെവൻ വ്യായാമത്തിന് എതിരെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുകൊണ്ട് വ്യായാമത്തിൽ ഏർപ്പെടുന്നുവെന്നും പുരുഷന്മാരെ കാണുന്നതിനും ഇടപഴുകുന്നതിനും സ്ത്രീകൾക്ക് ഇസ്ലാമിൽ നിബന്ധനകൾ ഉണ്ടെന്നും പണ്ടുകാലത്ത് അത് സ്ത്രീകൾ കൃത്യമായി പാലിച്ചിരുന്നു എന്നാൽ ഈ
വ്യായാമമുറ അത്തരത്തിലുള്ള മറ എടുത്ത് കളഞ്ഞുവെന്നും മലപ്പുറം കുഴിമണ്ണയിൽ നടത്തിയ പ്രസംഗത്തിൽ അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി. സ്ത്രീ പുരുഷനെ കാണുന്നതും നോക്കുന്നതും ഹറാമാണെന്ന മതനിയമം തെറ്റിക്കുന്ന പ്രവണത കണ്ടുവരുന്നുവെന്നും മതവിരുദ്ധമായ കാര്യങ്ങൾ ചെയ്യാനുള്ള സാഹചര്യമൊരുക്കി കൊടുക്കുന്നു മതവിധി പറയുന്നവരെ വിമർശിക്കുന്നവർ സത്യമെന്തെന്ന് അന്വേഷിക്കാറില്ലെന്നും മുസലിയാർ കൂട്ടിച്ചേർത്തു.