അപ്പാനി ശരത് മുഖ്യ വേഷത്തിലെത്തുന്ന ‘കിര്‍ക്കന്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘കാലമേ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകര്‍ക്കരികിലെത്തിച്ചത്. മണികണ്ഠന്‍ അയ്യപ്പ ഈണമൊരുക്കിയ ഗാനം മൃദുല വാരിയറും മുഹമ്മദ് മക്ബൂല്‍ മന്‍സൂറും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ജ്യോതിഷ്.ടി.കോശിയാണ് പാട്ടിനു വരികള്‍ കുറിച്ചത്. ‘കാലമേ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. അപ്പാനി ശരത് ആലപിച്ച ചിത്രത്തിന്റെ ടൈറ്റില്‍ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്റെ ആദ്യ പിന്നണി ഗാനമായിരുന്നു അത്. ജോഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിര്‍ക്കന്‍’. മാമ്പ്ര സിനിമാസിന്റെ ബാനറില്‍ മാത്യു മാമ്പ്രയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഔള്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അജിത് നായര്‍, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് സഹനിര്‍മാതാക്കള്‍.