ഭദ്രമായ ശില്പസൗകുമാര്യം, സൂക്ഷ്മമായ ഭാവോന്മീലനം, മനോജ്ഞമായ പ്രതീതി രചന, ഔചിത്യപൂര്‍ണമായ ബിംബവിന്യാസം, സമഞ്ജസമായ പദവിധാനം, മികവാര്‍ന്ന ഛന്ദോബദ്ധത, സര്‍വോപരി കവിതയുടെ തെളിഞ്ഞ വെണ്ണപ്പാളിയുടെ നിറസാന്നിദ്ധ്യം. ഇതെല്ലാംകൊണ്ടു വേറിട്ടു മികവാര്‍ന്നു നില്‍ക്കുന്നു ശ്രീകാന്തിന്റെ കവിതകള്‍. ഭാഷയ്ക്കും ഭാവനയ്ക്കും മേല്‍ ഒരേപോലെ ആധിപത്യം പുലര്‍ത്തുന്ന പ്രതിഭ ഇക്കാലത്ത് അധികം പേരില്‍ കാണാനില്ല എന്നു പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. അവതാരിക: പ്രഭാവര്‍മ്മ, പഠനം: രാജേന്ദ്രന്‍ എടത്തുംകര, കവിതതന്‍ കാറ്റില്‍, മലര്‍ന്നൊരിലകള്‍ക്കു മേല്‍, കടല്‍കടന്ന കറിവേപ്പുകള്‍, നെല്ലിയോടിന്, മുരളികതന്നെ ഞാന്‍, പ്രണയശിഖരിണി തുടങ്ങി 63 കവിതകള്‍. കവിതകള്‍ കവിയുടെ ശബ്ദത്തില്‍ കേള്‍ക്കാന്‍ ക്യു ആര്‍ കോഡും. ‘കടല്‍ കടന്ന കറിവേപ്പുകള്‍’. ശ്രീകാന്ത് താമരശ്ശേരി. ഡിസി ബുക്‌സ്. വില 180 രൂപ.