കാശ്മീരിനെ അറിയാനൊരു യാത്ര. കാശ്മീരിനെ സ്‌നേഹിച്ചുകൊണ്ടൊരു യാത്ര. ഭാരതീയ പൈതൃകത്തിന്റെ മാതൃകാ സ്ഥാനമായി കാശ്മീര്‍താഴ്വരയെ വിശേഷിപ്പിച്ചാല്‍ നെറ്റി ചുളിക്കുന്നവര്‍ കണ്ടേക്കാം. എന്നാല്‍ ‘ലല്ലേശ്വരിയുടെയും ഷെയ്ഖ് നൂറുദീന്‍ നൂറാനിയുടെയും വചനങ്ങള്‍ ഇഴചേര്‍ന്നു വീശിയിരുന്ന താഴ്വരയില്‍ കാറ്റുകള്‍ക്കു വേര്‍പെടാന്‍ കഴിയുമോ?’ എന്ന് അത്ഭുതപ്പെടുന്ന മുത്തശ്ശിമാര്‍ ഇപ്പോഴും ഉണ്ട് എന്നാണ് അവരെ ലേഖകന്‍ ഓര്‍മ്മിപ്പിക്കുന്നത്. കാശ്മീര്‍ താഴ്വര ഭാരതത്തിന്റേതാണോ? വിവാദമായേക്കാവുന്ന നിലപാടുകള്‍ നിരീക്ഷകന്റെ നേര്‍ക്കാഴ്ചയെ അടയാളപ്പെടുത്തുന്നു. ശൈവചിന്ത, സൂഫിമാര്‍ഗ്ഗം, പൈതൃകവിനോദസഞ്ചാരം. കാശ്മീരിനെ സമഗ്രമായി അടയാളപ്പെടുത്തുന്ന യാത്രാവിവരണം. ‘കാശ്മീര്‍ സൂഫികളുടെ താഴ്വര’. സുഭാഷ് വലവൂര്‍. സൈന്ധവ ബുക്‌സ്. വില 256 രൂപ.