വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ മെച്ചപ്പെട്ട ആള് തന്നെ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കോണ്‍ഗ്രസ് ഈസി വാക്കോവര്‍ പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഇവിഎം തട്ടിപ്പാണെന്നും ഇന്ത്യയിൽ മതേതരത്വം അപകടത്തിലാണെന്നും ന്യൂനപക്ഷങ്ങൾ രണ്ടാംകിട പൗരൻമാരായി മാറിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞതിൻ്റെ തുടർച്ചയാണ് ഇപ്പോൾ പാർലമെൻ്റിൽ കണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. രാഹുലിന്‍റെ പ്രസ്താവന ഹിന്ദുക്കൾക്ക് അപമാനകരമാണെന്നും വസ്തുതാവിരുദ്ധമായ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയരണം. ഹിന്ദുക്കൾ അക്രമകാരികളാണെന്ന് പറയുന്നത് തീവ്രചിന്താഗതിക്കാരെ സന്തോഷിപ്പിക്കാനാണ്. ലോകത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും ആട്ടിയോടിക്കപ്പെട്ട ഇതര മതക്കാരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചവരാണ് ഹിന്ദുക്കളെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan