Screenshot 2024 10 17 17 36 30 913 com.google.android.googlequicksearchbox edit

പി സരിനെ സ്ഥാനാര്‍ഥിയാക്കാനുള്ള സി പി എം നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി  കെ സുധാകരൻ. പി സരിനെ സ്ഥാനാര്‍ഥിയാക്കുന്ന സി പി എമ്മിനോട് ലജ്ജ തോന്നുന്നു. ഇന്നലെവരെ സി പി എമ്മിനെ കൊത്തിവലിച്ച നാവാണ് സരിന്‍റേത്. ആ നാവെടുത്ത് വായിൽ വയ്ക്കാൻ സി പി എമ്മിന് സാധിക്കുമെങ്കിൽ സി പി എമ്മിന് എന്ത് വൃത്തികേടും കാണിക്കാൻ സാധിക്കും എന്നാണ് അര്‍ഥമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ്  നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന്‍റെ പേരിൽ പി സരിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നതായി കെ പി സി സി അധ്യക്ഷൻ അറിയിച്ചിരുന്നു.പി സരിനെ പിന്തുണക്കാൻ തന്നെയാണ് സി പി എം തീരുമാനം എന്നാണ് പുറത്തുവരുന്ന വിവരം.പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സരിനെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *