കെപിസിസി അദ്ധ്യക്ഷ സ്ഥനത്ത് നിന്ന് പാർട്ടി പറഞ്ഞാൽ മാറും എന്നാൽ ഒരു ചർച്ചയും ഇപ്പോഴില്ലെന്നും കെ സുധാകരൻ. ചർച്ചയുണ്ടാക്കുന്നത് മാധ്യമങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കെ പി സിസി നേതൃ മാറ്റം വേണോ വേണ്ടയോ എന്നത് പൊതുവേദിയിൽ ചർച്ച ചെയ്യേണ്ട കാര്യമാണെന്ന് തോന്നുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ പറഞ്ഞു. സുധാകരന്‍റെ ആരോഗ്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയുന്നത് സുധാകരന് തന്നെയാണെന്നും ജാതി നോക്കിയല്ല കെപിസി സി പ്രസിഡണ്ടിനെ കോൺഗ്രസ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.