ഒ.ടി.ടി പ്ലാറ്റ്ഫോമുകളായ വാട്ട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നല്‍ തുടങ്ങിയവ വഴി സ്പാം തട്ടിപ്പുകളും ഓണ്‍ലൈന്‍ തട്ടിപ്പുകളും വര്‍ധിക്കാനിടയുണ്ടെന്ന മുന്നറിയിപ്പുമായി എയര്‍ടെല്‍. ഇതിനെ നേരിടാന്‍ സ്ക്രബ്ബിംഗ്, യൂസര്‍ വെരിഫിക്കേഷന് തുടങ്ങിയ നടപടികള്‍ വേഗത്തിലാക്കാന്‍ എയര്‍ടെല്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ ട്രായിയോട് ആവശ്യപ്പെട്ടു. ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കായി സ്ക്രബ്ബിംഗ് അടിയന്തിരമായി നിര്‍ബന്ധമാക്കണം. ഇന്റര്‍നെറ്റ് വഴി ഉപയോക്താക്കള്‍ക്ക് വാണിജ്യ സന്ദേശങ്ങള്‍ അയയ്ക്കുന്ന കമ്പനികള്‍ സമര്‍പ്പിക്കുന്ന മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ടെംപ്ലേറ്റുമായി ഒ.ടി.ടി ഉള്ളടക്കങ്ങള്‍ പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്ന പ്രക്രിയയെയാണ് സ്ക്രബ്ബിംഗ് എന്നു പറയുന്നത്. ബ്ലാക്ക്ലിസ്റ്റ് ചെയ്ത സ്പാമര്‍മാരുടെ ഡാറ്റാബേസ് ഒ.ടി.ടി പ്ലാറ്റ്ഫോമുകള് ടെലികോം കമ്പനികളുമായി നിര്‍ബന്ധമായും പങ്കിടണമെന്ന് ട്രായ് ആവശ്യപ്പെടണം. ഒ.ടി.ടി കളും ടെലികോം കമ്പനികളും യോജിച്ച് ആന്റി-സ്പാം ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നത് സ്പാമര്‍മാര്‍ കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോമുകള് മാറുന്നത് തടയുന്നതിന് സഹായകരമാണെന്നും എയര്‍ടെല്‍ നിര്‍ദ്ദേശിക്കുന്നു.
ഓണ്‍ലൈന്‍ തട്ടിപ്പ് മുന്നറിയിപ്പുമായി എയര്‍ടെല്‍
