രാഹുൽ ഗാന്ധിയെ ഇന്ത്യൻ ജനത യഥാർത്ഥ നായകനായി അംഗീകരിച്ചതിന്റെ വെപ്രാളത്തിലാണ് ബിജെപി, ‘ഭാരത് ജോഡോ ന്യായ യാത്രയ് നേരെ ആക്രമണങ്ങൾ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം. പി. മുഴുവൻ ഹിന്ദുക്കളുടെയും അപ്പോസ്തലനാകാനാണ് മോദി ശ്രമിക്കുന്നതെന്നും സുധാകരൻ. രാഹുൽ ഗാന്ധിക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിച്ചതും ഫാസിസത്തിന്റെ അങ്ങേയറ്റം ആണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുമതം ബിജെപിക്ക് ആരും തീറെഴുതി നൽകിയിട്ടില്ല.ചാതുര്‍വര്‍ണ്യത്തിന്റെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന സംഘപരിവാര്‍ അജണ്ട ഹിന്ദുവിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ബിജെപിയുടെ സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രമാണ് ഹിന്ദുമത വിശ്വാസികൾ എന്നാണ് ബിജെപി ധരിച്ചുവെച്ചിരിക്കുന്നത്. സംഘപരിവാർ ഹിന്ദുമതത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.