കേസ് വിജയിച്ചതിൽ സന്തോഷമെന്നും ഗുണ്ടാ നേതാവ് എന്ന കിരീടം തലയിൽ നിന്ന് പോയെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഇപിജയരാജന്‍ വധശ്രമക്കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലയ്ക്ക് മുകളിൽ എന്നും വാൾ ആയിരുന്നു , അത് മുറിച്ചു മാറ്റി. തന്നെ എന്നും വേട്ടയാടാൻ ഉപയോഗിച്ച കേസാണ് അവസാനിച്ചത്. വെടിയുണ്ട ശരീരത്തില്‍ ഉണ്ടെങ്കിൽ അത് കാട്ടാൻ വെല്ലുവിളിച്ചു. എന്നാൽ അലിഞ്ഞു പോയി എന്നാണ് ഇപി പറഞ്ഞത്, ഇത് തരിയുണ്ട അല്ലല്ലോ വെടിയുണ്ട അല്ലേയെന്നും സുധാകരന്‍ പരിഹസിച്ചു.