നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് പൂരം കലങ്ങിയെന്നാണെന്ന് കെ മുരളീധരന്‍. നിയമസഭാ രേഖയിലുള്ള ഒരു കാര്യം പുറത്തിറങ്ങി എങ്ങനെ നിഷേധിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു .പൂരം വെടിക്കെട്ടിന്‍റെ ആസ്വാദ്യത നഷ്ടപ്പെട്ടു ,നടക്കേണ്ട പോലെ നടന്നില്ല എന്ന് ബിനോയ് വിശ്വം പറഞ്ഞതാണ് ശരിയായ പ്രയോഗം , എന്തിനാണ് മുഖ്യമന്ത്രി വാക്ക് മാറ്റുന്നതെന്നും മുരളീധരൻ ചോദിച്ചു .കമ്മീഷനെ വച്ചതുകൊണ്ടൊന്നും കാര്യമില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്നും മുരളീധരന്‍ ചോദിച്ചു. പിപി ദിവ്യക്ക് എതിരായ എഫ്ഐആർ പോലെ ആണോ പൂരം കലക്കൽ കേസെന്നും , പൂരം വീണ്ടും ചർച്ചയാക്കി എന്തോ ഡീലിനാണ് ശ്രമ്ക്കുന്നത്, മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan