ലോക്‌സഭയിലേക്കും, നിയമസഭയിലേക്കും മത്സരിക്കാനില്ലെന്ന് കെ മുരളീധരൻ. തന്റെ സേവനം ആവശ്യമാണോയെന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും,നേതൃത്വം കത്ത് നൽകിയത് തന്നെ അപമാനിക്കാനാണെന്നും,പറഞ്ഞ കാര്യങ്ങൾ നല്ല അർത്ഥത്തിലല്ല എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കോൺഗ്രസിനെതിരായ പരസ്യ വിമർശനത്തിൽ കെ മുരളീധരന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മുന്നറിയിപ്പ് നൽകിയിരുന്നു.പാർട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകൾ പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് മുരളീധരൻ ഇത്തരമൊരു പ്രസ്താവന നൽകിയത്.