ഇന്ത്യന്‍ വാഹന വിപണിയില്‍ ചുവടുറപ്പിക്കാന്‍ പുതിയ ഇലക്ട്രിക് വാഹനവുമായി ജോയ് മിഹോസ്. 15 ദിവസത്തിനുള്ളില്‍ 18,600- ലധികം ബുക്കിംഗുകളാണ് നടന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 110 കിലോമീറ്റര്‍ വരെ ഓടാനുള്ള ശേഷിയാണ് ജോയ് മിഹോസ് ഇലക്ട്രിക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത്. മറ്റ് സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഇവയില്‍ ഫാസ്റ്റ് ചാര്‍ജിംഗ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 5.5 മണിക്കൂര്‍ മാത്രമാണ് ആവശ്യമായ സമയം. ഏവരെയും ആകര്‍ഷിക്കുന്ന ഡിസൈനാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് നല്‍കിയിരിക്കുന്നത്. സ്‌കൂട്ടറിന്റെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ, മുന്നിലും പിന്നിലും എല്‍ഇഡി ഹെഡ് ലൈറ്റ്, ടേണ്‍ സിഗ്‌നലുകള്‍, ടെയില്‍ ലൈറ്റ് എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സ്‌ക്രീന്‍, ബ്ലൂടൂത്ത് തുടങ്ങിയ അത്യാധുനിക ഫീച്ചറുകളുമുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തരം 999 രൂപ നല്‍കി ജോയ് മിഹോസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. അടുത്ത മാസം മുതല്‍ വിപണിയിലെത്തുന്ന ഈ സ്‌കൂട്ടറുകളുടെ ഇന്ത്യയിലെ പ്രാരംഭ എക്‌സ് ഷോറൂം വില 1.35 ലക്ഷം രൂപയാണ്.