ജോജു ജോര്‍ജും ഐശ്വര്യ രാജേഷും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ‘പുലിമട’ റിലീസിന് ഒരുങ്ങുന്നു. ടൈറ്റില്‍ പോസ്റ്ററും റിലീസ് ചെയ്തു. പുലിമടയുടെ കഥ തിരക്കഥ സംഭാഷണം എഡിറ്റിംഗും സംവിധാനം നിര്‍വ്വഹിക്കുന്നത് മലയാളികള്‍ക്ക് പ്രിയങ്കരനായ എ കെ സാജന്‍ ആണ്. നിരവധി ചിത്രങ്ങളില്‍ ക്യാമറ കൊണ്ട് അത്ഭുതങ്ങള്‍ തീര്‍ത്ത ക്യാമറമാന്‍ വേണുവും ചിത്രത്തില്‍ ഭാഗമാകുന്നു. ജോജു ജോര്‍ജ്ജ് നായകനായ ഇരട്ടക്ക് ശേഷം എത്തുന്ന ചിത്രം ആണ് പുലിമട. ദിലീപ് നായകനായി എത്തിയ വോയിസ് ഓഫ് സത്യനാഥന്‍ ആണ് ജോജുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ലാന്റ് സിനിമാസിന്റെയും, ഐസ്റ്റീന്‍ മീഡിയയുടെയും ബാനറില്‍ എയ്ന്‍സ്റ്റീന്‍ സാക്ക് പോള്‍ രാജേഷ് ദാമോദരന്‍ ചേര്‍ന്ന് ആണ് പുലിമട നിര്‍മ്മിക്കുന്നത്. ചെമ്പന്‍ വിനോദ്, ലിജോ മോള്‍, ജാഫര്‍ ഇടുക്കി,ജിയോ ബേബി,ബാലചന്ദ്ര മേനോന്‍, ജോണി ആന്റണി, കൃഷ്ണ പ്രഭ, സോനാ നായര്‍ എന്നീ താരങ്ങളോടൊപ്പം മലയാളത്തിലെ മറ്റ് നിരവധി അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നു.