ജോജു ജോര്‍ജിനേയും ഉര്‍വശിയെയും കേന്ദ്ര പാത്രങ്ങളാക്കി നവാഗതനായ സഫര്‍ സനല്‍ ഒരുക്കുന്ന ‘ആശ’ എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും തൃക്കാക്കരയില്‍ വച്ചു നടന്നു. സിനിമ രംഗത്തെ നിരവധി പേര്‍ പങ്കെടുത്ത ചടങ്ങില്‍സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. സഫര്‍ സനലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് സഫര്‍ സനലും ജോജു ജോര്‍ജും, രമേശ് ഗിരിജയും ചേര്‍ന്നാണ്. ‘പണി’ എന്ന ചിത്രത്തിനുശേഷം ജോജു തിരക്കഥ എഴുതുന്ന സിനിമ കൂടിയാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ഉര്‍വശി, ജോജു ജോര്‍ജ്ജ് എന്നിവര്‍ക്കൊപ്പം പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് മാസത്തില്‍ ആരംഭിക്കും.