3 29

ബോളിവുഡ് താരം ജോണ്‍ എബ്രഹാം തന്റെ ഗാരേജിലേക്ക് പുതിയ സുസുക്കി ഹയബൂസ ബൈക്ക് എത്തി. ഇപ്പോഴിതാ ജോണ്‍ എബ്രഹാം ഹയബൂസയോടൊപ്പമുള്ള വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. മെറ്റാലിക് വാള്‍ സില്‍വര്‍ ഷേഡിലുള്ള ഹയബൂസയോടൊപ്പമാണ് ജോണ്‍ എബ്രഹാമിനെ കാണുന്നത്. 2004-ല്‍ പുറത്തിറങ്ങിയ ‘ധൂം’ എന്ന ചിത്രത്തിന് ശേഷം ജോണ്‍ എബ്രഹാമും സുസുക്കി ഹയബൂസയും ജനപ്രീതിയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തിയിട്ടുണ്ട്. 187 ബിഎച്പി കരുത്തും 150 എന്ഡഎം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1340 സിസി, ഇന്‍ലൈന്‍-ഫോര്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് 2023 സുസുക്കി ഹയാബുസയ്ക്ക് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന ഈ എഞ്ചിന് 6-ആക്‌സിസ് ഐഎംയു, ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് എബിഎസ്, മൂന്ന് പവര്‍ മോഡുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയവ ലഭിക്കുന്നു. കരുത്തുറ്റ സുസുക്കി ഹയബൂസയ്ക്ക് നിലവില്‍ ഇന്ത്യയില്‍ 16.41 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *