തിരുവനന്തപുരം മണക്കാട് കാർത്തിക തിരുന്നാൾ സ്ക്കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻററി തൊഴിൽ മേള പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എംപ്ലോയ്മെൻറ് ആൻറ് ടെയിനിങ്ങ് വകുപ്പിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
എഞ്ചിനീയറിങ്ങ്, അഗ്രികൾച്ചറൽ ആൻറ് ഫിഷറീസ്, പാരാമെഡിക്കൽ , കൊമേഴ്സ് ആൻറ് ടൂറിസം, ജനറൽ കാറ്റഗറി എന്നീ അഞ്ച് മേഖലകളിലെ തൊഴിൽ സാധ്യതകളാണ് ഉദ്യോഗാർത്ഥികളെ പരിചയപ്പെടുത്തുന്നത്.
ഈ തൊഴിൽ മേളയിൽ വൊക്കേഷണൽ ഹയർസെക്കൻററി കോഴ്സുകൾ പാസായ 2700 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തു.
പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനും , സംരംഭകരാകുവാനും കൂടാതെ മററുള്ളവർക്ക് തൊഴിൽ നൽകാനും സാധ്യമാക്കുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മണക്കാട് കാർത്തിക തിരുന്നാൾ സ്ക്കൂളിൽ തൊഴിൽ മേള
