ഉര്‍വശി റൗട്ടേല, സിദ്ധാര്‍ഥ് ബോഡ്കെ, പിയൂഷ് മിശ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ശര്‍മ്മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജെഎന്‍യു: ജഹാംഗീര്‍ നാഷണല്‍ യൂണിവേഴ്സിറ്റി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരെ നിരവധി വിദ്യാര്‍ത്ഥി പ്രക്ഷോപങ്ങളും സമരങ്ങളും പൊട്ടിപുറപ്പെട്ട ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമാണ് ചിത്രത്തിലൂടെ നടത്തുന്നതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ട്. ‘ഒരു വിദ്യാഭ്യാസ സര്‍വകലാശാലയ്ക്ക് രാജ്യത്തെ തകര്‍ക്കാന്‍ കഴിയുമോ? വിദ്യാഭ്യാസത്തിന്റെ അടഞ്ഞ മതിലുകള്‍ക്ക് പിന്നില്‍ രാഷ്ട്രത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്’ എന്നുമാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. റഷമി ദേശായി, സൊണാലി സെയ്ഗാള്, രവി കിഷന്, വിജയ് റാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഏപ്രില്‍ 5 നാണ് ചിത്രത്തിന്റെ റിലീസ്.