മറന്നുവച്ച സാധനങ്ങള്‍ കണ്ടെത്താന്‍ ജിയോ ടാഗ് എയര്‍ എന്ന പേരില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പുതിയൊരു ട്രാക്കര്‍ ഡിവൈസ് വിപണിയിലെത്തിച്ചു. ആപ്പിള്‍ എയര്‍ടാഗിന്റെ നാടന്‍ പതിപ്പാണ് ജിയോ ടാഗ് എയര്‍. എന്നാല്‍ വില കുറവും. ജിയോ ടാഗ് എയര്‍മറന്നുപോകാന്‍ ഇടയുള്ള എന്തിലും ഘടിപ്പിക്കാമെന്നതാണ് ജിയോ ടാഗ് എയറിന്റെ പ്രത്യേകത. ഐഒസിലും ആന്‍ഡ്രോയിലും ഒരു പോലെ പ്രവര്‍ത്തിക്കും. ആപ്പിളിന്റെ ഫൈന്‍ഡ് മൈ ഡിവൈസ് ആപ്ലിക്കേഷന്റെ സഹായത്താല്‍ ഐഫോണ്‍, ഐപ്പാഡ്, മാക്ബുക്ക് എന്നീ ഡിവൈസുകളിലും ട്രാക്കര്‍ പ്രവര്‍ത്തിക്കും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ജിയോ തിങ്സ് ആപ്പിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തനം. ബ്ലൂടൂത്ത് സാങ്കേതിക വിദ്യയില്‍ കമ്യൂണിറ്റി നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ചാണ് കളഞ്ഞുപോയ വസ്തുക്കളെ കണ്ടെത്തുന്നത്. മൂന്ന് പ്രധാന മോഡുകളാണ് ട്രാക്കറിലുള്ളത്. ഫൈന്‍ഡ് മോഡ് ഉപയോഗിച്ചാല്‍ കണ്ടെത്തേണ്ട വസ്തുവിലേക്കുള്ള കൃത്യമായ റൂട്ട് മാപ്പ് ലഭിക്കും. സാധനങ്ങള്‍ എടുക്കാന്‍ മറന്നാല്‍ ഇക്കാര്യം ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ് റിമൈന്‍ഡര്‍ മോഡുള്ളത്. നഷ്ടപ്പെട്ട വസ്തുക്കള്‍ കണ്ടെത്താന്‍ ലോസ്റ്റ് മോഡും ഉപയോഗിക്കാം. കണ്ടെത്തേണ്ട ഉപകരണത്തിന്റെ അടുത്തെത്തുമ്പോള്‍ കൃത്യമായ സ്ഥലം മനസിലാക്കാന്‍ 120 ഡെബിബല്‍ ഉച്ചത്തില്‍ അലര്‍ട്ട് ലഭിക്കും. ബ്ലൂടൂത്ത് വേര്‍ഷന്‍ 5.3ല്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസില്‍ 12 മാസത്തെ ബാറ്ററി ലൈഫാണ് ലഭിക്കുക. മാറ്റിയിടാന്‍ ഒരു ബാറ്ററിയും നല്‍കും. 1499 രൂപയാണ് വില.