കുറച്ചുകാലം മുമ്പ് നീക്കം ചെയ്ത 189 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ജിയോ വീണ്ടും അവതരിപ്പിച്ചു. നിലവിലുള്ള 448 രൂപ റീചാര്‍ജ് പ്ലാനിന്റെ വിലയില്‍ ചെറിയ മാറ്റവും വരുത്തിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഫ്ലെക്സിബിളായ ഓപ്ഷനുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് താങ്ങാനാവുന്ന പായ്ക്കുകള്‍ വിഭാഗത്തിലാണ് 189 രൂപയുടെ പ്ലാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. മൊത്തം 2 ജിബി ഡാറ്റ (ഡാറ്റ പരിധി കഴിഞ്ഞാല്‍ വേഗത 64 കെബിപിഎസായി കുറയും), ഏത് നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത വോയ്സ് കോളുകള്‍, 300 എസ്എംഎസ് എന്നിവയാണ് ഈ പ്ലാന്‍ നല്‍കുന്നത്. ജിയോ ടിവി, ജിയോസിനിമ (പ്രീമിയം ഉള്ളടക്കം ഒഴികെ), ജിയോക്ലൗഡ് സ്റ്റോറേജ് തുടങ്ങിയ ജിയോ സേവനങ്ങളും ഉപയോക്താക്കള്‍ക്ക് കിട്ടും. 448 പ്ലാനിന്റെ വിലയില്‍ ചെറിയ മാറ്റവും വരുത്തിയിട്ടുണ്ട്. 445 രൂപയായാണ് ജിയോ ഇത് കുറച്ചത്. 28 ദിവസത്തെ വാലിഡിറ്റി, പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്സ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിന്റെ പ്രത്യേകതകള്‍.
189 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ വീണ്ടും അവതരിപ്പിച്ച് ജിയോ
