റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോ ഇന്‍ഫോകോം അടുത്ത വര്‍ഷം പ്രാരംഭ ഓഹരി വില്‍പ്പനയുമായി വിപണിയിലേക്കെത്തുന്നു. 52,000 കോടി രൂപയാണ് (600 കോടി ഡോളര്‍) ഈ മുകേഷ് അംബാനി കമ്പനി വിപണിയില്‍ നിന്ന് സമാഹരിക്കന്‍ ലക്ഷ്യമിടുന്നത്. ഇതു യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വമ്പന്‍ ഐ.പി.ഒ ആയി ഇത് മാറും. ഹ്യുണ്ടായിയുടെ 28,000 കോടി രൂപയുടെ ഐ.പി.ഒയാണ് ഇതുവരെ നടന്നതില്‍ ഏറ്റവും വമ്പന്‍ ഐ.പി.ഒ. ജിയോ ഇന്‍ഫോകോമിന്റെ അഞ്ച് ശതമാനം ഓഹരികളാണ് ഐ.പി.ഒ വഴി വിറ്റഴിക്കാന്‍ ഉദ്ദേശിക്കുന്നത്. സെബിയുടെ അന്തിമ അനുമതി ഇനിയും ലഭിച്ചിട്ടില്ല. 2026ലാകും ഐ.പി.ഒ എന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ആഗോള ടെക് ഭീമന്‍മാരായ മെറ്റയ്ക്കും ആല്‍ഫബെറ്റിനും അടക്കം ജിയോഫിന്നില്‍ ഓഹരി പങ്കാളിത്തമുണ്ട്. 2020 ല്‍ ഇരു കമ്പനികള്‍ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ജിയോഫിന്നില്‍ നടത്തിയത്. അന്ന് 58 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കിയായിരുന്നു നിക്ഷേപം സമാഹരിച്ചത്.