ഒരു കോളേജ് വരാന്തയില്‍വെച്ച് കുട്ടിമുട്ടുന്ന രണ്ട് ചിരികള്‍ക്ക് പറയാന്‍ ഒരു കഥയുണ്ടായിരുന്നു ഇമ്മിണി ബല്യ കഥ. ആ കഥ പുരോഗമിക്കുമ്പോള്‍, എക്കാലത്തും ആസ്വാദകമനസ്സുകളുടെ പ്രിയങ്കരനായ ഖലീല്‍ ജിബ്രാന്‍ അവരുടെ പ്രണയത്തിലൂടെ വീണ്ടും വായിക്കപ്പെടുന്നു. ഇത് ഒരു പ്രണയകഥ മാത്രമല്ല സൗഹ്യദത്തിന്റെ. മനുഷ്യബന്ധങ്ങളുടെ പ്രത്യാശയുടെയൊക്കെ കഥയാണ്. പ്രതീക്ഷയറ്റിരിക്കുന്ന സന്ദര്‍ഭങ്ങളില്‍നിന്നും ഇറങ്ങിനടക്കാന്‍ ധൈര്യമുണ്ടെങ്കില്‍, നാം ആഘോഷിക്കപ്പെടുന്ന. സ്‌നേഹിക്കപ്പെടുന്ന ഒരു പുതുലോകം നമ്മളെ വരവേല്‍ക്കും എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ‘ജിബ്രാന്‍ പാടുകയാണ്’. ഡോ.ആര്‍ഷ എം ദേവ്. ഡിസി ബുക്‌സ്. വില 332 രൂപ.