മലയാള സിനിമയിലേക്ക് പുതിയൊരു അവതരണ ശൈലിയുമായി കടന്നു വരികയാണ് ‘ജെറി’ എന്ന ചിത്രം. ജെ സിനിമ കമ്പനിയുടെ ബാനറില്‍ ജെയ്സണും ജോയ്‌സണും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ അനീഷ് ഉദയ് സംവിധാനം ചെയ്യുന്നു. ജെ സിനിമ കമ്പനിയുടെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ്. ജെറി എന്ന ടൈറ്റില്‍ പോലും വ്യത്യസ്തത പുലര്‍ത്തുന്നു. കോട്ടയം നസീറും പ്രമോദ് വെളിയനാടും നിറഞ്ഞു നിന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വ്യത്യസ്തത നിറഞ്ഞതായിരുന്നു. ഏറ്റവും പുതുതായി ജെറി ക്രൈം ഫയല്‍സ് എന്ന സീരീസ് അവതരിപ്പിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജെറി നാട്ടില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും അത് അനുഭവിക്കേണ്ടി വരുന്ന കഥാപാത്രങ്ങളെയും കാണിച്ചു തികച്ചും വ്യത്യസ്തമായാണ് സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത്. ജെറി എന്ന പേരിനെ ലോകത്തിനു പരിചയപ്പെടുത്തേണ്ടതില്ലെങ്കിലും സിനിമയില്‍ ജെറി എന്ന കഥാപാത്രം എങ്ങനെയാണ് അവതരിപ്പിക്കാന്‍ പോകുന്നത് എന്നുള്ളതും ആകാംക്ഷ നിറക്കുന്നതാണ് . പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിലെ ചില എലിക്കഥകളെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.