ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യ കോംപസ് ജനപ്രിയ എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പും പുതിയ വേരിയന്റും മൂന്ന് നിരകളുള്ള മെറിഡിയന്‍ എസ്യുവിയുടെ പ്രത്യേക പതിപ്പും അവതരിപ്പിച്ചു. കോംപസ് എസ്യുവി ഇപ്പോള്‍ 4×2 വേരിയന്റിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സോടുകൂടിയ ബ്ലാക്ക് ഷാര്‍ക്ക് എഡിഷനുമായും വരും. പുതിയ കോംപസിന്റെ എക്‌സ് ഷോറൂം വില 20.49 ലക്ഷം രൂപയില്‍ തുടങ്ങി 23.99 ലക്ഷം രൂപ വരെ ഉയരുന്നു. എന്‍ട്രി ലെവല്‍ കോംപസിന്റെ വില ഏകദേശം ഒരു ലക്ഷം രൂപ കുറഞ്ഞു. പുതിയ മെറിഡിയന്‍ ഓവര്‍ലാന്‍ഡ് എഡിഷന്‍ എസ്യുവിക്ക് നിലവില്‍ വില്‍പ്പനയിലുള്ള അതിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പുകളെ അപേക്ഷിച്ച് നിരവധി കോസ്‌മെറ്റിക് അപ്ഡേറ്റുകള്‍ ലഭിക്കും. പുതിയ വേരിയന്റ് മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകളില്‍ വാഗ്ദാനം ചെയ്യും. പുതിയ ജീപ്പ് കോമ്പസ് 2ഡബ്‌ളിയുഡി റെഡ് ബ്ലാക്ക് എഡിഷന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ച 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് വരുന്നത്. എഞ്ചിന് പരമാവധി 168 ബിഎച്പി കരുത്തും 350 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാന്‍ സാധിക്കും. പുതിയ വേരിയന്റിന് 16.2 കിമി ഇന്ധനക്ഷമത ലഭിക്കുമെന്ന് ജീപ്പ് പറയുന്നു. വെറും 9.8 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എസ്യുവിക്ക് കഴിയും.