‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൊന്നാണ് ജയറാം അവതരിപ്പിച്ച ആഴ്വാര്‍കടിയന്‍ നമ്പി. കുടവയറും കുടുമയുമായി വ്യത്യസ്ത മേക്കോവറിലായിരുന്നു ജയറാം വേഷമിട്ടത്. രണ്ടാം ഭാഗം ചിത്രം ഏപ്രില്‍ 28ന് റിലീസിന് തയാറെടുക്കുകയാണ്. റിലീസിന് മുമ്പ് ഒരു സസ്പെന്‍സ് ടീസര്‍ ആണിപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ 2വില്‍ ഒരു വ്യത്യസ്ത വേഷത്തില്‍ കൂടി ജയറാം എത്തുന്നുണ്ട്. നര കയറിയ, നീട്ടിയ താടിയും ജടയുള്ള മുടിയും മുഖമാകെ ഭസ്മവുമൊക്കെയുള്ള കാളാമുഖന്‍ ആണ് അത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ജയറാം തന്നെയാണ് ഈ മേക്കോവറിന്റെ സ്റ്റില്‍ പങ്കുവച്ചത്. എന്നാല്‍ ഇത് മറ്റൊരു കഥാപാത്രമല്ല, മറിച്ച് ആദ്യ ഭാഗത്തിലെ കഥാപാത്രമായ ആഴ്വാര്‍കടിയന്‍ നമ്പി വേഷം മാറി വരുന്നതാണ്. പ്രൊമോയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കാര്‍ത്തിയും ഈ പ്രൊമോയിലുണ്ട്. ഐശ്വര്യ റായ്, തൃഷ, വിക്രം, ജയം രവി, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, പ്രഭു, വിക്രം പ്രഭു, ലാല്‍, ബാബു ആന്റണി, റിയാസ് ഖാന്‍ തുടങ്ങിയ മുന്‍നിര താരങ്ങളാണ് മണിരത്നം ചിത്രത്തില്‍ വേഷമിടുന്നത്.