ജയം രവിയെയും നയന്‍താരയെയും പ്രധാന കഥാപാത്രങ്ങളാക്കി ഐ.അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ‘ഇരൈവന്‍’ ട്രെയ്ലര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരവും ജയറാം ജിയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ആശിഷ് വിദ്യാര്‍ത്ഥി, നരേന്‍, ബോളിവുഡ് താരം രാഹുല്‍ബോസ്, ബിഗ് ബോസ്സ് സീസണ്‍ ഫൈവ് മത്സരാര്‍ത്ഥി ലച്ചു തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കുറ്റവാളികളെ നിയമവ്യവസ്ഥിതിയുടെ പുഴുതുകളിലൂടെ രക്ഷപ്പെടാന്‍ അനുവദിക്കാതെ, എന്‍കൗണ്ടറുകളിലൂടെ കൊല്ലുന്ന പൊലീസ് ഓഫീസറായാണ് ജയം രവി ചിത്രത്തിലെത്തുന്നത്. സൈക്കോ കില്ലറായി എത്തുന്ന രാഹുല്‍ ബോസ്സിന്റെ ഗംഭീര പ്രകടനം തന്നെ സിനിമയില്‍ പ്രതീക്ഷിക്കാം, സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയതുകൊണ്ട് തന്നെ വയലന്‍സിന്റെ അതിപ്രസരം ട്രെയ്ലറിലുടനീളം കാണാന്‍ സാധിക്കും. തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങീ വിവിധ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നതായിരിക്കും. യുവന്‍ ശങ്കര്‍ രാജയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.