പഠാന്റെ വലിയ വിജയത്തിന് ശേഷം ഷാരൂഖ് ഖാന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘ജവാന്‍’. ജവാന് മ്യൂസിക് റൈറ്റ്സ് ഇനത്തില്‍ ലഭിച്ച തുക സിനിമാലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. പ്രമുഖ ലേബല്‍ ആയ ടി സിരീസ് ജവാന്റെ മ്യൂസിക് റൈറ്റ്സ് റെക്കോഡ് തുകയ്ക്കാണ് സ്വന്തമാക്കിയത്. 36 കോടി രൂപയാണ് ജവാന്റെ മ്യൂസിക് റൈറ്റ്സ് ടി സിരീസ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത തുകയാണ് ഇത്. ആക്ഷന്‍ എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ജവാന്‍ സംവിധാനം ചെയ്യുന്നത് അറ്റ്ലി ആണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രത്തിന് റിലീസ് ഉണ്ട്. നയന്‍താര ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്നു എന്നതും പ്രത്യേകതയാണ്. വിജയ് സേതുപതി, പ്രിയാമണി, സന്യ മല്‍ഹോത്ര, യോഗി ബാബു, സുനില്‍ ഗ്രോവര്‍, റിധി ദോഗ്ര എന്നിവരും ജവാനില്‍ പ്രധാന താരങ്ങളാണ്. ദീപിക പദുക്കോണും സഞ്ജയ് ദത്തും കാമിയോ വേഷത്തില്‍ എത്തുന്നുണ്ട്. സെപ്റ്റംബര്‍ 7 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും.