ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. 1,888 രൂപ മുതല്‍ ആരംഭിക്കുന്ന ആകര്‍ഷകമായ ഇഎംഐകളും, ദീപാവലി വരെയുള്ള എല്ലാ ഡെലിവറികള്‍ക്കും നാല് വര്‍ഷത്തെ അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെ അധിക വാറന്റിയും ഉള്‍പ്പെടുന്നതാണ് ഈ പരിമിത കാല ഓഫര്‍. മികച്ച ഡിസൈന്‍, മികച്ച പ്രകടനം, പതിറ്റാണ്ടുകളുടെ പൈതൃകം എന്നിവയ്ക്ക് എപ്പോഴും പേരുകേട്ടതാണ് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ ശ്രേണി. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഈ മികച്ച മോട്ടോര്‍സൈക്കിളുകള്‍ ലഭ്യമാക്കുക എന്നതാണ് ഈ പ്രത്യേക ഓഫറിലൂടെ ലക്ഷ്യമിടുന്നത്. ജാവ, ജാവ 42, ജാവ 42 ബോബര്‍, ജാവ പെരാക്ക് എന്നിവ ഉള്‍പ്പെടുന്നതാണ് ജാവ മോട്ടോര്‍സൈക്കിള്‍ നിര. യെസ്ഡി റോഡ്സ്റ്റര്‍, യെസ്ഡി സ്‌ക്രാമ്പ്‌ളര്‍, യെസ്ഡി അഡ്വഞ്ചര്‍ എന്നിവയാണ് യെസ്ഡി മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ വരുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക്ക് ലെജന്‍ഡ്‌സ് 2018-ല്‍ ആണ് ജാവയെ തിരികെ കൊണ്ടുവന്നത്. തുടര്‍ന്ന് 2022-ല്‍ യെസ്ഡിയും തിരിച്ചെത്തി.