കേരളത്തിലും ഗംഭീര വരവേല്‍പ്പ് നേടി ജാപ്പനീസ് അനിമേ ‘ഡീമന്‍ സ്ലേയര്‍’. ഇന്ത്യയില്‍ റിലീസ് ചെയ്ത ‘ഡീമന്‍ സ്ലേയര്‍’ സിനിമാ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ ‘ഡീമന്‍ സ്ലേയര്‍: കിമിറ്റ്‌സു നോ യൈഡ ഇന്‍ഫിനിറ്റി കാസില്‍’ കേരളത്തിലെ പ്രീസെയിലില്‍ 75 ലക്ഷത്തോളം രൂപയാണ് കലക്ട് ചെയ്തത്. ചിത്രത്തിന്റെ ഓപ്പണിങ് കലക്ഷന്‍ ഒരു കോടി കടക്കുമെന്നാണ് വിലയിരുത്തല്‍. പ്രീസെയിലില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 15 കോടിക്ക് മുകളില്‍ ചിത്രം കലക്ട് ചെയ്തിരുന്നു. ജാപ്പനീസ്, ഇംഗ്ലീഷ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഐമാക്‌സ്, 4ഡിഎക്‌സ്, എപിക് ഫോര്‍മാറ്റുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ജാപ്പനീസ് വേര്‍ഷന് തന്നെയാണ് ഡിമാന്റ്. 2016 മുതല്‍ 2020 വരെ സ്ട്രീം ചെയ്തിരുന്ന ജാപ്പനീസ് അനിമേ സീരീസാണ് ഡീമന്‍ സ്ലേയര്‍. 2025 ജൂലൈയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ജപ്പാനില്‍ റിലീസ് ചെയ്തത്. 297 മില്യനാണ് ചിത്രം കലക്ട് ചെയ്തത്. ആഗോള റിലീസോടുകൂടി കലക്ഷനില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.