രാജ്യത്തെ വമ്പന്‍ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് ഒരുങ്ങി ജപ്പാനിലെ ടോക്കിയോ മെട്രോ. ഐ.പി.ഒയിലൂടെ 348.6 ബില്യണ്‍ യെന്‍ (230 കോടി ഡോളര്‍) സമാഹരിക്കാനാണ് ലക്ഷ്യം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ജപ്പാനില്‍ നടക്കുന്ന ഏറ്റവും വലിയ ഓഹരി വില്‍പനയായിരിക്കും ഇത്. 2018ല്‍ നടന്ന സോഫ്റ്റ് ബാങ്കിന്റെ ഐ.പി.ഒയാണ് ഇതിനു മുമ്പ് നടന്ന ഏറ്റവും വലിയ ഐ.പി.ഒ. ഓഹരി ഒന്നിന് 1,200 യെന്‍ വീതമാണ് പ്രൈസ്ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നതെന്നാണ് സൂചനകള്‍. ടോക്കിയോ മെട്രോയുടെ ഓഹരികള്‍ ഒക്ടോബര്‍ 23ന് ലിസ്റ്റ് ചെയ്യും. ജപ്പാനില്‍ ഈ വര്‍ഷം ഇതു വരെ 160 കോടി ഡോളറിന്റെ ഐ.പി.ഒകളാണ് നടന്നത്. ടോക്കിയോ മെട്രോ കൂടി ലിസ്റ്റ് ചെയ്ത് കഴിയുമ്പോള്‍ 2023ല്‍ സമാഹരിച്ച 440 കോടി ഡോളറിന് അടുത്ത് വരും മൊത്തം സമാഹരണം. 2004ലാണ് ടോക്കിയോ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചത്. നാല് സ്ഥലങ്ങളിലേക്കായി പ്രതിദിനം 65.2 ലക്ഷം യാത്രക്കാരെ വഹിക്കുന്നു.