ആളുകള്‍ പൊതുവേ പുറത്തുപറയാന്‍ മടിക്കുകയും നെഞ്ചില്‍ച്ചുമന്ന് വേദനിക്കുകയും ചെയ്യുന്ന നിത്യജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ഇടപെടുന്നവയാണ് ഈ സമാഹാരത്തിലെ കഥകള്‍. ആ യാഥാര്‍ത്ഥ്യത്തെ അതിന്റെ തീക്ഷ്ണതയത്രയും വെളിപ്പെടുത്തുന്ന പുതിയൊരു യഥാതഥശൈലിയില്‍ ദേവമനോഹര്‍ ആവിഷ്കരിക്കുന്നു. വായനക്കാരുടെ മനസ്സില്‍ ആഞ്ഞുകൊത്തുന്ന സമകാലികയാഥാര്‍ത്ഥ്യങ്ങളാണവ. നിര്‍മമത്വമല്ല, വൈകാരികമായ വിക്ഷോഭം സൃഷ്ടിക്കലാണ് കഥാകൃത്തിന്റെ ഉദ്ദേശ്യം. അതിലൂടെ ഈ കഥകളുടെ കണ്ണാടിയില്‍ വായനക്കാര്‍ സമകാലികസമൂഹത്തിന്റെ ഇരുണ്ട ലോകങ്ങള്‍ കാണും. ‘ജനിക്കാത്തവരുടെ ശ്മശാനം’. എസ്. ദേവമനോഹര്‍. ഗ്രീന്‍ ബുക്സ്. വില 170 രൂപ.
ജനിക്കാത്തവരുടെ ശ്മശാനം
