എംജി മോട്ടറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് കാറാണ് കോമറ്റ്. ക്യൂട്ട് രൂപത്തില്‍ അടിപൊളി ഫീച്ചറുകളുമായി എത്തിയ ചെറുകാര്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റി. ഇപ്പോഴിതാ ബോളിവുഡ് താരം ജാന്‍വി കപൂറും പറയുന്നു കോമറ്റ് ക്യൂട്ടാണെന്ന്. എംജി മോട്ടര്‍ ഇന്ത്യ പുറത്തിറക്കിയ വീഡിയോയിലാണ് ജാന്‍വി കപൂര്‍ വാഹനം ഓടിച്ച് കോമറ്റിലെ തന്റെ ഇഷ്ടങ്ങള്‍ പറയുന്നത്. വാഹനത്തിന്റെ ലുക്കും ടെക്കും ഫീച്ചറുകളും നിറവുമെല്ലാം ഇഷ്ടപെട്ടു എന്നും ജാന്‍വി പറയുന്നുണ്ട്. ഈ വര്‍ഷം ഏപ്രില്‍ അവസാനമാണ് എംജി കോമറ്റ് ഇവി പുറത്തിറക്കുന്നത്. മൂന്നു വകഭേദങ്ങളില്‍ പുറത്തിറങ്ങുന്ന കാറിന്റെ എക്‌സ്‌ഷോറൂം വില 7.98 ലക്ഷം രൂപ മുതല്‍ 9.98 ലക്ഷം രൂപ വരെയാണ്. 17.3 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് കോമറ്റില്‍ ഉപയോഗിക്കുന്നത്. 230 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. 41 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും വാഹനത്തിനുണ്ട്. 3.3 കിവാട്ട് എസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 7 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യും. മൂന്നു ഡോര്‍ കാറില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാനാകും. ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ച് എയര്‍കോണ്‍, ബാറ്ററി തെര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റം എന്നിവയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.