3കിലോവാട്ട്അവര്‍ ബാറ്ററിയുള്ള ജീറ്റ് എക്‌സ് ഇസെഡ്ഇയുടെ പുതിയ വേരിയന്റ് പുറത്തിറക്കി ഇവൂമി. ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 170 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധക്കും. ഈ സ്‌കൂട്ടര്‍ 99,999 രൂപയ്ക്ക് ലഭ്യമാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, തെലങ്കാന, രാജസ്ഥാന്‍ തുടങ്ങിയ നഗരങ്ങളിലെ ഇവൂമി ഡീലര്‍ഷിപ്പുകളില്‍ പ്രാദേശിക രജിസ്ട്രേഷനോടൊപ്പം ഈ സ്‌കൂട്ടര്‍ ലഭ്യമാകും. സ്‌കൂട്ടറിന്റെ ഈ പുതിയ വേരിയന്റില്‍ മൊബൈല്‍ ആപ്പ് കണക്റ്റിവിറ്റിയുള്ള നൂതന സ്മാര്‍ട്ട് സ്പീഡോമീറ്റര്‍ വരുന്നു. ഇത് റൈഡര്‍മാര്‍ക്ക് നിരവധി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോള്‍, മെസേജ് അറിയിപ്പുകള്‍, ട്രിപ്പ് ഡാറ്റ, എസ്ഒസി അലേര്‍ട്ടുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതിലുണ്ട്. ഇതുകൂടാതെ, ബാറ്ററിയുടെ ചാര്‍ജിംഗ് ശതമാനം വിശദാംശങ്ങളും റൈഡര്‍ക്ക് ദൃശ്യമാകുമെന്നും കമ്പനി പറയുന്നു. മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകള്‍ ഉണ്ട്. 170 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ഇക്കോ മോഡ് ഇതില്‍ ലഭ്യമാണ്. നഗര സവാരികള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഈ മോഡ് കൂടുതല്‍ അനുയോജ്യമാണ്. ഇതുകൂടാതെ, റൈഡര്‍ മോഡും സ്‌കൂട്ടറില്‍ ലഭ്യമാണ്. ഇത് 140 കിലോമീറ്റര്‍ പരിധിയുള്ള പ്രതിദിന റൈഡിംഗിന് മികച്ച ഓപ്ഷനാണെന്നും കമ്പനി പറയുന്നു. ഇതുകൂടാതെ, സ്പീഡ് മോഡും സ്‌കൂട്ടറില്‍ ഉണ്ട്. അതില്‍ നിങ്ങള്‍ക്ക് 130 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും. സ്‌കൂട്ടറിന്റെ ബാറ്ററി അഞ്ച് വര്‍ഷത്തെ വാറന്റിയോടെയാണ് വരുന്നത്. ഡെലിവറി ജൂലൈ അവസാനത്തിനും ഓഗസ്റ്റിനും ഇടയില്‍ ആരംഭിക്കുമെന്നും കമ്പനി പറയുന്നു.