jpg 20230403 170523 0000

ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ ഇന്നലെ രാത്രി തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട സിസിടിവി  ദൃശ്യങ്ങളിലുള്ളയാള്‍ അക്രമിയല്ലെന്ന് സൂചന.കാപ്പാട് സ്വദേശിയാണ് ഇയാളെന്നാണ് വിവരം. സംഭവം നടന്ന് ഏതാണ്ട് രണ്ട ്മണിക്കൂറിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബാഗും ഫോണും കൈവശമുണ്ടായിരുന്നു. ഇയാളെ മറ്റൊരാള്‍ വന്ന് കൂട്ടികൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.വലിയ പൊലീസ് സന്നാഹവും ആള്‍ക്കൂട്ടവും ഉളള സ്ഥലത്ത് അക്രമി രണ്ട് മണിക്കൂറോളം നില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.ആ ദൃശ്യങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേേഷണം പൊലീസ് അവസാനിപ്പിച്ചെന്നാണ് സൂചന.വിശദമായ അന്വേഷണം പോലീസ് നടത്തുകയാണ്.ജില്ലയിലെ മുഴുവൻ സിഐ മാരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി.ഷാഡോ, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും  അന്വേഷണ സംഘത്തിലുണ്ട്.ആശുപത്രികൾ ലോഡ്ജുകൾ ഹോട്ടൽ മുറികൾ തുടങ്ങി വ്യാപക പരിശോധന നടത്താൻ നിർദേശം നല്‍കിയിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *