മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണം വിപുലമായ അനുസ്മരണച്ചടങ്ങുകളോടെയും ജീവകാരുണ്യ പദ്ധതികളോടെയും നടത്തും. നാടെങ്ങും ആ നേതാവിന്റെ സ്മരണയില്‍ അനുസ്മരണ പരിപാടികള്‍ നടന്നു വരികയാണ്. ഓഗസ്റ്റ് 26 വരെ സംസ്ഥാനത്തൊട്ടാകെ പരിപാടികളുണ്ട്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ രാവിലെ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും.
ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഒരാണ്ട്
