അമൃതഞ്ജൻ ഇല്ലാത്ത വീടുകൾ ഇല്ലെന്നു തന്നെ പറയാം. ഒരു തലവേദനയോ പനിയോ ജലദോഷമോ വന്നാൽ ആദ്യം അന്വേഷിക്കുന്നത് അമൃതഞ്ജൻ ആണ്. അമൃതഞ്ജൻ ഉപയോഗിച്ചിട്ടും കുറവ് വന്നില്ലെങ്കിൽ മാത്രമേ നമ്മളിൽ പലരും ആശുപത്രികളിൽ പോലും പോകാറുള്ളൂ. ഈ അമൃതഞ്ജൻ എങ്ങനെയാണ് ഇത്ര പ്രശസ്തമായത് എന്ന് നോക്കാം…!!!
ഇന്ത്യയിലെ തമിഴ്നാട്ടിൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് അമൃതഞ്ജൻ ഹെൽത്ത് കെയർ ലിമിറ്റഡ് . 1893-ൽ മുംബൈയിൽ കാസിനാധുനി നാഗേശ്വര റാവുവാണ് ഇത് സ്ഥാപിച്ചത് . ഇന്ത്യാക്കാരനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു കാസിനാഥുണി നാഗേശ്വരറാവു (Kasinadhuni Nageswara Rao) . 1893-ൽ പേറ്റന്റ് നേടി വിപണനം ആരംഭിച്ച അമൃതാഞ്ജൻ എന്ന വേദനാസംഹാരി കുഴമ്പ് കണ്ടെത്തിയതും ഇദ്ദേഹമാണ്.
സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യപരിഷ്കർത്താവും പത്രപ്രവർത്തകനുമായിരുന്ന കെ. നാഗേശ്വരറാവു പാണ്ഡുലു (K. Nageswara Rao Pantulu) 1893 ൽ മുംബൈയിൽ പേറ്റന്റ് മരുന്നായി വില്പന ആരംഭിച്ചതാണ് അമൃതാഞ്ജൻ.1914 ൽ സ്ഥാപനത്തിന്റെ ഹെഡ്ക്വാർട്ടേഴ്സ് മുംബൈയിൽ നിന്ന് ചെന്നൈയിലേയ്ക്ക് മാറ്റി.എന്നാൽ ഇന്നും മുംബൈ എന്ന വാക്ക് അമൃതാഞ്ജൻ വേദനാ സംഹാരിയുടെ പുറത്ത് മുദ്രണം ചെയ്തിരിക്കുന്നു. 1936ൽ, അമൃതാഞ്ജൻ ലിമിറ്റഡ് എന്ന പേരിൽ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി ഇത് ആരംഭിച്ചു. സംഗീതസദസ്സുകളിൽ ഇത് സൗജന്യമായി വിതരണം ചെയ്ത് മരുന്നിന്റെ പ്രശസ്തി നാഗേശ്വരറാവു വർദ്ധിപ്പിച്ചു.
അമൃതാഞ്ജൻ ഇൻഫോടെക്ക് എന്ന പേരിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനിയും നിലവിലുണ്ട്. ജൂലൈ 2001 ലാണ് ഇതിന്റെ കാൾ സെന്റർ പ്രവർത്തനമാരംഭിച്ചത്.2002 ൽ അമൃതാഞ്ജൻ ഹെൽത്ത്കെയർ പ്രമേഹത്തെ പ്രതിരോധിക്കുന്ന മരുന്നുകളുടെ ശ്രേണി ഡിയാക്യുവർ (Diakyur) എന്ന പേരിൽ പുറത്തിറക്കി. 2004 ൽ ആയുർവേദ മൗത്ത്‌വാഷ് അഫയർ(Affair) എന്ന ബ്രാൻഡ് നാമത്തിൽ വിപണിയിലിറക്കി.2007 നവംബർ 13 ന് കമ്പനിയുടെ പേര് അമൃതാഞ്ജൻ ലിമിറ്റഡ് എന്നതിൽ നിന്ന് അമൃതാഞ്ജൻ ഹെൽത്ത്കെയർ ലിമിറ്റഡ് എന്നുമാറ്റി. ഇന്ത്യാ ഗവൺമെന്റ് ഷെഡ്യൂൾ ടിയിൽ ഉൾപ്പെടുത്തിയ ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (ജി.എം.പി) അമൃതാഞ്ജൻ കമ്പനി നേടിയിട്ടുണ്ട്. കമ്പനിയുടെ മുഖ്യഉത്പന്നം വേദനാസംഹാരിയാണ്.
പൂർണ്ണമായും ആയുർവേദമരുന്നുകൾ ഉപയോഗിച്ചിട്ടുള്ള ഉൽപ്പന്നമാണ് അമൃതാഞ്ജൻ.യൂക്കാലി, കാംഫർ, മെന്തോൾ, വിന്റർഗ്രീൻ, സിന്നാമൺ എന്നിങ്ങനെയുള്ള ഘടകങ്ങളാണ് വേദനാസംഹാരിയായി പ്രവർത്തിക്കുന്നത്.2011 മെയ് മാസത്തിൽ, ഫ്രൂട്ട്‌നിക് ബ്രാൻഡിന് കീഴിൽ പഴച്ചാറുകൾ വിൽക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള സിവയുടെ സോഫ്റ്റ് ഡ്രിങ്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വാങ്ങി അമൃതഞ്ജൻ ഭക്ഷണത്തിലേക്ക് വൈവിധ്യവത്കരിച്ചു. 2014 ലെ കണക്കനുസരിച്ച്, നാഗേശ്വര റാവുവിൻ്റെ ചെറുമകനായ ശംഭു പ്രസാദാണ് ഇതിൻ്റെ തലവൻ.2022-ൽ, കമ്പനി കോംഫി ബ്രാൻഡിന് കീഴിൽ ഒരു പിരീഡ് പെയിൻ റോൾ-ഓൺ കൂടി ആരംഭിച്ചു.
അമൃതഞ്ജൻ ഗുണമേന്മ കൊണ്ട് മാത്രമാണ് ഇപ്പോഴും വിപണികളിൽ നമ്പർവൺ ആയി നിലനിൽക്കുന്നത്. നമ്മുടെയെല്ലാം വീടുകളിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു വേദനസംഹാരി കൂടിയാണ് അമൃതഞ്ജൻ.