ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 15 ഇപ്പോള്‍ ആമസോണില്‍ വന്‍ വിലക്കുറവില്‍ ലഭ്യമാണ്. 128ജിബി മോഡല്‍ നിലവില്‍ 11 ശതമാനം വിലക്കുറവിന് ശേഷം എക്‌സ്‌ചേഞ്ചുകളൊന്നും ഇല്ലാതെ 70,900 രൂപയ്ക്കാണ് വാങ്ങാനാവുക, എക്‌സ്‌ചേഞ്ച് ഓഫറായ 61,700 രൂപ വരെ ലഭിക്കുകയാണെങ്കില്‍ 15,000 രൂപയില്‍ താഴെ വില നല്‍കി സ്വന്തമാക്കാനാകും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിലൂടെ വാങ്ങുകയാണെങ്കില്‍ 3000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. ഉയര്‍ന്ന വിലയുള്ള 15 പ്രോ, 15 15 പ്രോ മാക്‌സ് എന്നിവയ്ക്കൊപ്പം 2023 സെപ്റ്റംബര്‍ 22നാണ് 15 പുറത്തിറങ്ങിയത്. ചെറിയ നോച്ച് ഉള്ള ഒരു പുതിയ ഡിസൈന്‍, കൂടുതല്‍ ശക്തമായ എ16 ബയോണിക് ചിപ്പ്, മെച്ചപ്പെട്ട ക്യാമറ സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു. ഐഫോണ്‍ 15ന്റെ ചില പ്രധാന സവിശേഷതകള്‍ ഇതാ: 6.1 ഇഞ്ച് 1170 ഃ 2532 റെറ്റിനഎച്ഡി 60 ഹെര്‍ട്‌സ് ഡിസ്‌പ്ലേ, എ16 ബയോണിക് പ്രൊസസര്‍, 6 ജിബി റാം, ഡ്യുവല്‍ ലെന്‍സ് പിന്‍ ക്യാമറ സിസ്റ്റം, 12എംപി ട്രൂഡേപ്ത് ഫ്രണ്ട് ക്യാമറ, 128ജിബി, 256ജിബി, അല്ലെങ്കില്‍ 512ജിബി സ്റ്റോറേജ് ഓപ്ഷനുകള്‍. അഞ്ച് നിറങ്ങളില്‍ ലഭ്യമാണ് (കറുപ്പ്, വെള്ള, ചുവപ്പ്, നീല, പച്ച).