കോഴിക്കോട് വെസ്റ്റ് ഹിലിലെ വിക്രം മൈതാനിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് അഭിവാദ്യം സ്വീകരിക്കാനായാണ് പൊലീസ് കരാറുകാരന്‍റെ വാഹനം ഏര്‍പ്പാടാക്കിയത്. സംഭവം വിവാദമായതോടെ വാഹനം പരേഡിന് ഉപയോഗിക്കാൻ ഉണ്ടായ സാഹചര്യം വിശദീകരിക്കാൻ ജില്ലാ കലക്ടറോടും സിറ്റി പൊലീസ് കമ്മീഷണറോടും മന്ത്രി ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ വാഹനം വാടകയ്ക്ക് എടുത്തത് നിയമലംഘനം ആണെന്ന വിലയിരുത്തലിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണം ഉണ്ടാകും. പബ്ലിക് ട്രാൻസ്പോർട്ട് വാഹനങ്ങൾ ആയി ഉപയോഗിക്കുന്നവ ആവശ്യമെങ്കിൽ വാടകയ്ക്ക് എടുക്കാം. മോട്ടോർ വാഹന വകുപ്പിന്റെ ഈ നിർദേശം തള്ളിയാണ് പൊലീസ് സ്വകാര്യവാഹനം എത്തിച്ചത്.