ജീവിതം ഇക്കാണുന്നതൊന്നുമല്ല എന്ന് പറയുമ്പോള്‍ അത് മറ്റെന്താണ് എന്ന് നിങ്ങള്‍ ചോദിക്കും. ജീവിതം ചലനമാണ്, യാത്രയാണ്, സ്വാതന്ത്ര്യമാണ്. അങ്ങിനെയാണ് മിത്രാ സതീഷ് തന്റെ സ്വാതന്ത്ര്യം സ്വായത്തമാക്കിയത്. മലയാളി കുലമഹിതകള്‍ അടുപ്പുകൂട്ടിയും മലകയറിയും താലപ്പൊലിയെടുത്തും ജീവിതം തീര്‍ക്കുമ്പോള്‍ തനിക്ക് ചുറ്റുമുള്ള ലോകത്തെ കാണാനും അനുഭവിക്കാനും പഠിക്കാനും ഒരു സ്ത്രീ, പലപ്പോഴും ഏകയായി, അല്ലെങ്കില്‍ തന്റെ പത്തുവയസ്സുകാരന്‍ മകനുമൊത്ത്, അപൂര്‍വമായി തനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു സ്ത്രീ സുഹൃത്തുമൊത്ത് നടത്തുന്ന സ്വതന്ത്ര യാത്രകളാണ് ഈ ഇന്ത്യന്‍ സഞ്ചാരത്തിന്റെ അകത്താളുകളില്‍. ജീവിതം എവിടെയെങ്കിലും കെട്ടിയിടപ്പെട്ട ഒരു വളര്‍ത്തു മൃഗമല്ല എന്ന തിരിച്ചറിവാണ് ഒരു മണ്ണില്‍ പല മനുഷ്യരിലൂടെ മിത്ര സതീഷ് നടത്തിയ ഈ സ്വാതന്ത്ര്യ പ്രഖ്യാപന യാത്രകള്‍. ‘ഇന്ത്യന്‍ സഞ്ചാരം – ഒരു മണ്ണ് പല മനുഷ്യര്‍’. പുസ്തക പ്രസാധക സംഘം. വില 224 രൂപ.